
വീട്ടമ്മമാരുടെ പാചക അഭിരുചികളെയും അവരുടെ പ്രത്യേക രുചിക്കൂട്ടുകളെയും സുരക്ഷിതവും സ്ഥിരവുമായ വരുമാനമാക്കി മാറ്റുന്നതിനായി സമൂഹകേന്ദ്രീകൃതമായ കൂട്ടായ്മയിലൂടെ രൂപകല്പന ചെയ്ത ഒരു ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് അക്ഷയവാഹിനി. ഉപഭോക്താക്കൾക്ക് അവരുടെ സമീപ പ്രദേശങ്ങളിൽ നിന്നുള്ളതും മായംചേർക്കാത്തതും ശുചിത്വമാർന്നതുമായ വീട്ടുഭക്ഷണം നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം.
ഫാക്ടറി ഭക്ഷണമല്ല വീട്ടിലെ ഭക്ഷണം മാത്രം.
സ്ത്രീകളാൽ നയിക്കുന്ന മികച്ച വൃത്തിയുള്ള അടുക്കളകൾ
ചൂടുള്ളതും പുതുമയുള്ളതുമായ ഭക്ഷണം.
സുരക്ഷിതമായ ഡെലിവറി,
പുനരുപയോഗിക്കാവുന്നതോ പ്രകൃതിസൗഹൃദമോ ആയ കണ്ടെയ്നറുകൾ.
വിശ്വാസയോഗ്യമായ പ്രാദേശിക സേവനം.
അമ്മമാരുടെ സ്നേഹത്തിൽ കുതിർന്ന വിശ്വാസം

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വീട്ടമ്മമാർക്ക് ഒരു കൈത്താങ്ങാവുകയും, അവർക്ക് മികച്ച സാമ്പത്തികഭദ്രതയും സുരക്ഷിതത്വവും നൽകുകയെന്നതും ഞങ്ങളുടെ പ്രധാനദൗത്യമാണ്. ശുദ്ധവും ചൂടേറിയതും സ്നേഹനിബിഡവുമായ രുചികരമായ വീട്ടുഭക്ഷണം ഉപഭോക്താക്കൾക്ക് ഉറപ്പുവരുത്തുകയെന്നതും ഞങ്ങളുടെ ദൗത്യമാണ്.
പുനരുപയോഗ്യമായതോ പ്രകൃതിക്ക് ഹാനികരമാവാത്തതോ ആയ കണ്ടെയ്‌നറുകൾ വഴി ഭക്ഷണവിതരണം നടത്തുന്നതിനാൽ പരിസ്ഥിതി മലിനീകരണം ഉണ്ടാവാതെ സംരക്ഷിക്കേണ്ടതും ഞങ്ങളുടെ ഉത്തരവാദിത്വമാണ്.
ലൊക്കേഷൻ അടിസ്ഥാനപ്പെടുത്തിയുള്ള വിതരണ സംവിധാനത്തിലൂടെ പ്രാദേശിക വീട്ടമ്മമാരുടെ ഏകീകരണവും കൂട്ടായ്മയിലൂടെയുള്ള വിജയവും ഉറപ്പുവരുത്തുക എന്നതും ഞങ്ങൾക്ക് ലഭ്യമായിട്ടുള്ള അവസരമാണ്.
ഞങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നവരും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവരും പാചകത്തിൽ താല്പര്യം ഉള്ളവരോ പരമ്പരാഗത രീതിയിൽ പാചകം ചെയ്യുന്നവരോ ആയിരിക്കും.
അടിസ്ഥാന ശുചിത്വവും ഗുണനിലവാരമാനദണ്ഡങ്ങളും കർശനമായി പാലിച്ചിരിക്കണം.
അവർ വീട്ടിൽ നിന്ന് തന്നെ വരുമാനം നേടാൻ ആഗ്രഹിക്കുന്നവരായിരിക്കണം. വ്യവസായിക അടിസ്ഥാനത്തിൽ ഭക്ഷണം പാചകം ചെയ്യുന്നവർ ആയിരിക്കരുത്.
കമ്മീഷൻ അടിസ്ഥാനത്തിൽ ഉള്ള പ്ലാറ്റ്ഫോം.
വീട്ടമ്മമാർക് വലിയ നിക്ഷേപം ആവശ്യമില്ല.
ദിവസേന/ആഴ്ചതോറുമുള്ള പേയ്‌മെന്റ് സംവിധാനം.
സുതാര്യമായ വരുമാനത്തെ കാണിക്കുന്ന ഡാഷ്ബോർഡ്.
കുറഞ്ഞ ചിലവിൽ പ്രൊമോഷനോടെ കൂടുതൽ വളർച്ച നേടാനുള്ള ആത്മാർത്ഥമായ പിന്തുണ.